Quantcast

കളമശ്ശേരി ഭീകരാക്രമണം: പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം

ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം

MediaOne Logo

Web Desk

  • Updated:

    2025-02-04 05:48:57.0

Published:

4 Feb 2025 9:06 AM IST

കളമശ്ശേരി ഭീകരാക്രമണം: പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം
X

കൊച്ചി: കളമശ്ശേരി ഭീകരാക്രമണക്കേസ് പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇന്റർപോളിന്റെ സഹായം നേടാനുള്ള ആഭ്യന്തരവകുപ്പിന്റെ അനുമതിയുടെ ഉത്തരവ് മീഡിയവണിന് ലഭിച്ചു.

ഡൊമനിക് മാർട്ടിൻ ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവർത്തനങ്ങളാണ് അന്വേഷിക്കുക. പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ ഒഴിവാക്കിയിരുന്നു. കേസിൽ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമർപ്പിച്ചത്.

വാർത്ത കാണാം:


TAGS :

Next Story