Quantcast

കലൂർ അപകടം: ഒന്നാംപ്രതി നിഘോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നിഘോഷിനെതിരെ കേസെടുത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-01-03 01:04:11.0

Published:

3 Jan 2025 6:26 AM IST

കലൂർ അപകടം: ഒന്നാംപ്രതി നിഘോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
X

കൊച്ചി: കലൂർ അപകടത്തിൽ അറസ്റ്റിലായ ഒന്നാംപ്രതി മൃദംഗ വിഷൻ ഉടമ നിഘോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി നിർദേശപ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ നിഘോഷിനെ ഏഴു മണിക്കൂർ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നിഘോഷിനെതിരെ കേസെടുത്തിരിക്കുന്നത്. സാമ്പത്തിക വഞ്ചന കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം നിഘോഷിനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. മറ്റൊരു പ്രതിയായ ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ഉടമ ജനീഷ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ ഹാജരായിരുന്നില്ല.

TAGS :

Next Story