Quantcast

കൽപാത്തി രഥോത്സവത്തിന് തുടക്കം; രഥ സംഗമം ഉണ്ടാവില്ല

കർശന നിബന്ധനകളോടെയാണ് രഥോത്സവത്തിന് അനുമതി നൽകിയിരിക്കുന്നത്. ക്ഷേത്ര കമ്മിറ്റിക്കാർ പേരുവിവരം എഴുതി കലക്ടർക്ക് നൽകിയവർ മാത്രമേ രഥം വലിക്കുന്നതിന് കൂടെയുണ്ടാവാൻ പാടുള്ളൂ.

MediaOne Logo

Web Desk

  • Published:

    14 Nov 2021 8:14 AM GMT

കൽപാത്തി രഥോത്സവത്തിന് തുടക്കം; രഥ സംഗമം ഉണ്ടാവില്ല
X

കൽപാത്തി രഥോത്സവത്തിന് തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വലിയ രഥങ്ങൾ വലിക്കാൻ കൂടുതൽ ആളുകളുടെ സേവനം ആവശ്യമുള്ളതിനാൽ ചെറിയ രഥങ്ങൾ മാത്രമാണ് ഇത്തവണ ഉത്സവത്തിനുള്ളത്. മറ്റന്നാൾ വൈകുന്നേരത്തോടെയാണ് രഥപ്രയാണം അവസാനിക്കുക.

കർശന നിബന്ധനകളോടെയാണ് രഥോത്സവത്തിന് അനുമതി നൽകിയിരിക്കുന്നത്. ക്ഷേത്ര കമ്മിറ്റിക്കാർ പേരുവിവരം എഴുതി കലക്ടർക്ക് നൽകിയവർ മാത്രമേ രഥം വലിക്കുന്നതിന് കൂടെയുണ്ടാവാൻ പാടുള്ളൂ. കൽപാത്തി ഗ്രാമവാസികൾക്ക് മാത്രമേ രഥപ്രയാണം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുള്ളു.

TAGS :

Next Story