'വി.എസ് അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി, കേരളത്തിനും ഇന്ത്യയ്ക്കും യഥാര്‍ത്ഥ ജനകീയനെ നഷ്ടപ്പെട്ടു': കമല്‍ ഹാസന്‍
വിസ്മരിക്കപ്പെട്ടവര്‍ക്കായുള്ള പോരാട്ടം വി.എസ് ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ കമല്‍ ഹാസന്‍. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി ആയിരുന്നു വി എസ് അച്യുതാനന്ദന്‍. വിസ്മരിക്കപ്പെട്ടവര്‍ക്കായുള്ള പോരാട്ടം വി.എസ് ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു കമല്‍ ഹാസന്‍ അനുശോചനമറിയച്ച് കുറിപ്പു പങ്കുവെച്ചത്.
കമല്‍ ഹാസന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായ വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയും, കമ്മ്യൂണിസ്റ്റ് ഐക്കണുമായ അദ്ദേഹം ഒരിക്കലും വിസ്മരിക്കപ്പെട്ടവര്‍ക്കായുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. കേരളത്തിനും ഇന്ത്യയ്ക്കും ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ നഷ്ടപ്പെട്ടു.
വിട, സഖാവേ.
Adjust Story Font
16

