Quantcast

കനവ് ബേബി അന്തരിച്ചു

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്

MediaOne Logo

Web Desk

  • Updated:

    2024-09-01 05:00:04.0

Published:

1 Sept 2024 10:27 AM IST

കനവ് ബേബി  അന്തരിച്ചു
X

കൽപറ്റ: സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകന്‍ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു. വയനാട് നടവയലിലെ ചീങ്ങോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 70 വയസായിരുന്നു. നോവലിസ്റ്റും നാടകകൃത്തുമാണ്. കനവ് എന്ന പേരിൽ ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയ കെ.ജെ ബേബിയുടെ നാടുഗദ്ദിക എന്ന നാടകം പ്രശസ്തമാണ്.

കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിലേക്ക് കുടിയേറിപ്പാർത്തു. വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും സ്വയം പര്യാപ്തരാക്കാനും വേണ്ടി 1994 ലാണ് കനവ് എന്ന ബദൽ വിദ്യാകേന്ദ്രം അദ്ദേഹം ആരംഭിച്ചത്.

2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. കനവിൽ പഠിച്ച 24 പേർ അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോൾ സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ നടത്തുന്നത്.

നാടുഗദ്ദിക, മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവയാണ് പ്രധാന കൃതികൾ. 'മാവേലി മൻറം' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചു.


TAGS :

Next Story