Quantcast

കാഞ്ഞങ്ങാട് യുവതിയെ കുത്തിക്കൊന്നു; പ്രതി കീഴടങ്ങി

ഇന്ന് നാല് മണിയോടെ പുതിയകോട്ട സപ്തഗിരി ലോഡ്ജിലായിരുന്നു സംഭവം

MediaOne Logo

Web Desk

  • Updated:

    2023-05-16 12:18:10.0

Published:

16 May 2023 5:31 PM IST

stabbed to death
X

കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഉദുമ അരമങ്ങാനം ബാരമുക്കുന്നോത്ത്‌ സ്വദേശിനിയായ ദേവികയാണ് കൊല്ലപ്പെട്ടത്. പ്രതിയായ യുവാവ് കൊലപാതകത്തിന് ശേഷം പോലീസിൽ കീഴടങ്ങി.

ഇന്ന് നാല് മണിയോടെ പുതിയകോട്ട സപ്തഗിരി ലോഡ്ജിലായിരുന്നു സംഭവം. ബോവിക്കാനം സ്വദേശി സതീഷ് ആണ് പോലീസിൽ കീഴടങ്ങിയത്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന.

TAGS :

Next Story