Quantcast

ചോദ്യം ചോദിക്കരുത്, നിശബ്ദരായിരിക്കുക എന്ന് പറയുന്ന രാഷ്ട്രീയം കേന്ദ്രത്തില്‍ മാത്രമല്ല, കേരളത്തിലും അതിൻ്റെ പ്രതിഫലനമുണ്ട് -കണ്ണന്‍ ഗോപിനാഥന്‍

'സ്ഥാനാര്‍ഥിയാകുമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും, എന്നും പാര്‍ട്ടിക്കൊപ്പമുണ്ടാകും'

MediaOne Logo

Web Desk

  • Updated:

    2026-02-15 16:21:49.0

Published:

15 Feb 2026 9:50 PM IST

kannan gopinathan about kerala and central governments
X

പാലക്കാട്: ചോദ്യം ചോദിക്കരുത്, നിശബ്ദരായിരിക്കുക എന്ന് പറയുന്ന രാഷ്ട്രീയം കേന്ദ്രത്തില്‍ മാത്രമല്ല, കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ടെന്ന് കണ്ണന്‍ ഗോപിനാഥന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മത്സരിക്കണമെന്നോ മറ്റെവിടെയെങ്കിലും മത്സരിക്കണമെന്നോ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങളെ പൗരന്മാരായി കാണാതെ പ്രജകളാക്കി കാണുന്നതാണ് ബിജെപിയുടെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിനെതിരെയാണ് എന്നും നിലകൊണ്ടത്. ജനങ്ങളെ പ്രജകളായല്ല, പൗരന്മാരായാണ് കാണേണ്ടത്. മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പം എന്നും കൂടെയുണ്ടാകും. ഞാന്‍ പഠിച്ചു വളര്‍ന്ന സ്ഥലമാണ് പാലക്കാട്. അങ്ങനെയുള്ള ഓര്‍മകളുണ്ട്.

മാറ്റം സംഭവിക്കുന്നത് കേന്ദ്രത്തില്‍ മാത്രമല്ല. കിറ്റായാലും ടോയ്‌ലെറ്റായാലും, അധികാരത്തിലിരിക്കുന്നവര്‍ കൊടുക്കുന്നത് സ്വീകരിക്കുന്നവരായി ജനങ്ങളെ മാറ്റുകയാണ്. ചോദ്യം ചോദിക്കരുത്, നിശബ്ദരായിരിക്കുക എന്ന് പറയുന്ന രാഷ്ട്രീയം കേന്ദ്രത്തില്‍ മാത്രമല്ല, കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ജനങ്ങളെ പൗരന്മാരാക്കുക എന്നതാണ്. ആ രാഷ്ട്രീയം കേന്ദ്രത്തിലും കേരളത്തിലും വരണം' -കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.


TAGS :

Next Story