കണ്ണൂര്‍ സ്‌ഫോടനം: പ്രതിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് സിപിഎം
ഉത്സവ സമയം അല്ലാതിരുന്നിട്ടും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും ആവശ്യം

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസ് പ്രതി അനൂപ് മാലിക് കോണ്‍ഗ്രസ് ബന്ധമുള്ളയാളാണെന്ന് സിപിഎം. ഉത്സവ സമയം അല്ലാതിരുന്നിട്ടും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നടന്നത് ബോംബ് നിര്‍മ്മാണമാണെന്നും പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം, സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വീട് വാടകക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് വീട്ടില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളില്‍ ശരീരാവഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
Next Story
Adjust Story Font
16

