Quantcast

കണ്ണൂർ ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഈ പ്രദേശത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. ആർഎസ്എസും എസ്ഡിപിഐയും തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായിരുന്നത്.

MediaOne Logo

Web Desk

  • Published:

    9 Sep 2022 2:10 AM GMT

കണ്ണൂർ ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം
X

കണ്ണൂർ: ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഈ പ്രദേശത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. ആർഎസ്എസും എസ്ഡിപിഐയും തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായിരുന്നത്.

ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

TAGS :

Next Story