Quantcast

ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റി, തെറ്റുകാരെ സംരക്ഷിക്കാന്‍ നേതൃത്വം ശ്രമിക്കുന്നു: വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം

ഇത്രയും വർഷം പാർട്ടിയെ തിരുത്താൻ ശ്രമിച്ചുവെന്നും എന്നാൽ തെറ്റുകാരെ സംരക്ഷിക്കാനാണ് പാർട്ടി ശ്രമിച്ചതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Updated:

    2026-01-23 14:41:28.0

Published:

23 Jan 2026 5:31 PM IST

ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റി, തെറ്റുകാരെ സംരക്ഷിക്കാന്‍ നേതൃത്വം ശ്രമിക്കുന്നു: വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം
X

കണ്ണൂര്‍: കണ്ണൂരില്‍ ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണന്‍. ടി.ഐ മധുസൂധനൻ എംഎൽഎയാണ് ഫണ്ട് തട്ടിയെടുത്തത്. പാര്‍ട്ടിനേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

'നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകത്തില്‍ എല്ലാം പറയുന്നുണ്ട്. എന്നാല്‍, തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. അതിനാണ് പാര്‍ട്ടി പ്രാധാന്യം കല്‍പിക്കുന്നത്. പയ്യന്നൂര്‍ ഏരിയയില്‍ മാത്രമാണ് പിരിവ് നടന്നത്. ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണഫണ്ടും പാര്‍ട്ടി വകമാറ്റി. ധനരാജ് രക്തസാക്ഷിഫണ്ട് പയ്യന്നൂര്‍ ഏരിയയില്‍ മാത്രമാണ് പിരിവ് നടന്നത്. ഈ തുറന്നെഴുത്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അറിയാം. എന്നാലും, പ്രശ്‌നമില്ല. പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും പ്രശ്‌നമില്ല'. കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തി.

'വ്യാജരസീത് അടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. എംഎൽഎ ടി.ഐ മധുസൂധനന്‍ ഒറ്റക്കാണ് തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നില്ല. പലതും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതെല്ലാം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. പിണറായിയോട് പറഞ്ഞിട്ടില്ലെങ്കിലും എല്ലാം അദ്ദേഹത്തിന് അറിയാം. ഇത്രയും വര്‍ഷം പാര്‍ട്ടിയെ തിരുത്താന്‍ ശ്രമിച്ചു. എന്നാല്‍, തെറ്റുകാരെ സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിച്ചത്'. കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story