കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വീഴ്ച; ചോദ്യപേപ്പര്‍ എത്താത്തതിനാല്‍ പരീക്ഷകള്‍ മുടങ്ങി
സാങ്കേതിക തകരാറാണ് പരീക്ഷ മുടങ്ങാന്‍ കാരണമെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വന്‍ വീഴ്ച്ച. പല കോളേജുകളിലും ചോദ്യപേപ്പറുകള്‍ എത്തിയില്ല. തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ എംഡിസി പരീക്ഷകള്‍ മുടങ്ങി. ഇതേ തുടര്‍ന്ന് പരീക്ഷ മെയ് അഞ്ചിലേക്ക് മാറ്റിവെച്ചു. സാങ്കേതിക തകരാറാണ് പരീക്ഷ മുടങ്ങാന്‍ കാരണമെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
മുമ്പ് എയ്ഡഡ് കോളേജിലെ ഒരു പ്രിന്‍സിപ്പല്‍, പരീക്ഷയുടെ ചോദ്യപേപ്പര്‍ രണ്ടര മണിക്കൂര്‍ മുന്നേ തന്നെ വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവവും ഉണ്ടായിരുന്നു .ഇതിന് പിന്നാലേയാണ് ചോദ്യപേപ്പര്‍ എത്താത്തതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങുന്നതും. ഇതോടെ കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ വലിയ ചര്‍ച്ച വിഷയമാവുകയാണ്.
പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ മെയില്‍ വഴിയാണ് കോളേജുകളിലേക്ക് എത്തുന്നത്. വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ച് ഉത്തരക്കടലാസ് കിട്ടിയ ശേഷമാണ് ചോദ്യപേപ്പര്‍ എത്താത്ത വിവരം അധ്യാപകര്‍ അറിയിച്ചത്. ഇതോടെ പരീക്ഷ മാറ്റി വെക്കുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌യു ഉള്‍പ്പടേയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
watch video report
Adjust Story Font
16

