കണ്ണൂർ ഐടി പാർക്ക് നിർമാണം ഈ വർഷമെന്ന് ധനമന്ത്രി
മെയ്ക്ക് ഇൻ കേരള പദ്ധതി വ്യാപകമാക്കും. ഇതിനായി 1000 കോടി രൂപ വകയിരുത്തി
കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കണ്ണൂർ ഐടി പാർക്ക് നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റിലാണ് ഈ പ്രഖ്യാപനമുള്ളത്. ലൈഫ് സയൻസ് പാർക്കിനും മൈക്രോ ബയോ കേന്ദ്രത്തിനും 10 കോടി വീതം വകയിരുത്തി. ഡിജിറ്റൽ സയൻസ് പാർക്ക് മെയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ 2000 കോടി മാറ്റിവെച്ചിട്ടുണ്ട്. മെയ്ക്ക് ഇന്‍ കേരള പദ്ധതി വ്യാപകമാക്കും. ഇതിനായി 1000 കോടി രൂപ വകയിരുത്തി. ഈ വർഷത്തേക്ക് 100 കോടിയാണ് അനുവദിച്ചത്. കെ.എന്‍ ബാലഗോപാലിന്‍റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റവതരണമാണ് സഭയില്‍ പുരോഗമിക്കുന്നത്.
അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും പ്രതീക്ഷകൾ യാഥാർഥ്യമായ വർഷമാണിതെന്ന് ധനമന്ത്രി പറഞ്ഞു. നോട്ട് നിരോധനം അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു. കാർഷിക വ്യവസായ മേഖലയിലെ വളർച്ച സമീപ കാലത്ത് ഇതാദ്യമാണ്. കാര്‍ഷിക മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ടായി. ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ഉത്പാദനവും അതുവഴി വരുമാനവും വർധിപ്പിക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ നയം. തനത് വരുമാനവും കൂടി. വ്യവസായ മേഖലയിൽ ഉൽപന്ന നിർമാണ മേഖലയിൽ വളർച്ച ഉണ്ടായി. തനത് വരുമാനം 68,803.5 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.
Adjust Story Font
16