Quantcast

കണ്ണൂർ പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    8 Aug 2026 3:37 PM IST

കണ്ണൂർ പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
X

കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്. പെരിങ്ങോം ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിൾ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ക്യാമ്പിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ ക്വാർട്ടേഴ്സിലെ വിശ്രമമുറിയിൽ എത്തിയ മറ്റു ജീവനക്കാരാണ് ഹസനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇതൊരു ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും ജീവനൊടുക്കാനുള്ള കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പെരിങ്ങോം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

TAGS :

Next Story