Quantcast

'ഷർട്ടിന്‍റെ ബട്ടൺ ഇട്ടില്ല'; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം

പാനൂർ ബസ്റ്റാൻഡിൽ വച്ച് മുപ്പതോളം വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    14 Aug 2024 9:08 PM IST

ഷർട്ടിന്‍റെ ബട്ടൺ ഇട്ടില്ല; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം
X

തലശേരി: കണ്ണൂരിലെ കതിരൂർ ചുണ്ടങ്ങാപൊയിൽ സ്കൂളില്‍ റാഗിങ്ങ്. ചുണ്ടങ്ങാപൊയിൽ ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല എന്നാരോപിച്ചായിരുന്നു മർദനം. പാനൂർ ബസ്റ്റാൻഡിൽ വച്ച് മുപ്പതോളം വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂട്ടത്തല്ലിന് ഇടയിൽ നിന്ന് വിദ്യാർത്ഥിയെ രക്ഷിച്ചത്. മുഖത്ത് പരിക്കേറ്റ വിദ്യാർഥി പാനൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

TAGS :

Next Story