കണ്ണൂരില്‍ ക്വാറിയിൽ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
നരവൂര്‍പാറ സ്വദേശി സുധിയാണ് മരിച്ചത്

കണ്ണൂര്‍: കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ക്വാറിയില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നരവൂര്‍പാറ സ്വദേശി സുധിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
ലോറി ഡ്രൈവറായ സുധി ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന ജോലിയും ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന സമയത്താണ് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. കല്ല് കയറ്റുന്ന ലോറിയുടെ പിന്‍ഭാഗം മുഴുവനായും മണ്ണിനടിയിലായതായാണ് പ്രാഥമിക വിവരം.
മണ്ണിനടിയില്‍ പൂര്‍ണമായും അകപ്പെട്ട നിലയിലാണ് സുധിയുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സുധിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

