Quantcast

കണ്ണൂരിലെ ട്രെയിൻ തീവെപ്പ്; ഒരാൾ കസ്റ്റഡിയിൽ

മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ട ആളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-06-01 11:45:56.0

Published:

1 Jun 2023 3:17 PM IST

kannur train fire; one in custody
X

കണ്ണൂർ: ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാളെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒഡീഷ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ട ആളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അന്ന് ഇയാൾ്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ട്.

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തിനശിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയിൽനിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണ് ഇത്. മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. തീപിടിത്തമുണ്ടാകുമ്പോൾ ട്രെയിനിൽ ആരുമുണ്ടായിരുന്നില്ല.

TAGS :

Next Story