Quantcast

കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം

മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ് ടാഗോറിന്റെയും നെഹ്റുവിന്‍റെയും പുസ്തകങ്ങൾക്കൊപ്പമാണ് ഗോൾവാക്കറുടെയും പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഈ കോഴ്സ് തലശേരി ബ്രണൻ കോളേജിൽ മാത്രമാണുള്ളത്.

MediaOne Logo

Nidhin

  • Published:

    9 Sept 2021 5:04 PM IST

കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം
X

കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തി. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പിജി സിലബസ്സിലാണ്‌ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തിയത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സർകലാശാലയുടെ നടപടി.

കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഒരു കോഴ്‌സാണ് പിജി പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ. തലശേരി ബ്രണൻ കോളേജിൽ മാത്രമാണ് ഈ കോഴ്‌സുള്ളത്. ബ്രണൻ കോളേജിലെ നാല് അധ്യാപകരുടെ തീരുമാനം മാത്രം കണക്കിലെടുത്താണ് സർവകലാശാല ഗോൾവാക്കറുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്.

മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ് ടാഗോറിന്റെയും നെഹ്റുവിന്‍റെയും പുസ്തകങ്ങൾക്കൊപ്പമാണ് ഗോൾവാക്കറുടെയും പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഭരണം പൂര്‍ണമായും സിപിഎമ്മിന്‍റെ നിയന്ത്രണത്തിലാണ്. സംഭവത്തിൽ കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ സര്‍വകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ 1. ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) - വി.ഡി സവർക്കറുടെ പുസ്തകം 2. ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts) - എം എസ് ഗോൾവാൾക്കറുടെ പുസ്തകം 3. വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) - എം എസ് ഗോൾവാൾക്കറുടെ പുസ്തകം 4. ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ - ബൽരാജ് മധോക്

TAGS :

Next Story