Quantcast

കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിദ്യാർഥി മരിച്ച നിലയിൽ

പിജി വിദ്യാർഥിയായ വയനാട് സ്വദേശിയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    18 Jun 2023 8:21 AM GMT

kannur university student found dead
X

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പിജി വിദ്യാർഥിയായ വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. ക്യാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പടിഞ്ഞാറത്തറ സ്വദേശിയായ ആനന്ദ് എം.എസ്.സി വിദ്യാർഥിയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story