Quantcast

പി.ജി വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളതെന്ന് കണ്ണൂര്‍ സര്‍വകലാശാല വി.സി

സവര്‍ക്കറുടെ പുസ്തകം ജെ.എന്‍.യു സിലബസില്‍ അടക്കം പഠിപ്പിക്കുന്നുണ്ട്. പുതിയ കാലത്ത് അവരെക്കൂടി വായിച്ചുവേണം വിമര്‍ശനം നടത്താന്‍. സിലബസില്‍ ചില പോരായ്മകളുണ്ട്. അത് പരിശോധിക്കാനായി രണ്ടംഗ സമിതിയെ നിയോഗിക്കും.

MediaOne Logo

Web Desk

  • Published:

    10 Sept 2021 3:39 PM IST

പി.ജി വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളതെന്ന് കണ്ണൂര്‍ സര്‍വകലാശാല വി.സി
X

സിലബസില്‍ സംഘപരിവാര്‍ നേതാക്കളുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ കാവിവല്‍ക്കരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലന്‍ ഗോപിനാഥ് രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.ജി വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളത്. പി.ജി വിദ്യാര്‍ഥികള്‍ ഗാന്ധിയെയും നെഹ്‌റുവിനെയും വായിക്കുന്നതിനൊപ്പം ഇവരെയും വായിക്കണം. ഹിന്ദുത്വ ആശയവുമായി ബന്ധപ്പെട്ട അടിസ്ഥാന പാഠങ്ങളാണിത്. വിദ്യാര്‍ത്ഥികള്‍ ഇതും അറിഞ്ഞിരിക്കണമെന്നും വി.സി പറഞ്ഞു.

സവര്‍ക്കറുടെ പുസ്തകം ജെ.എന്‍.യു സിലബസില്‍ അടക്കം പഠിപ്പിക്കുന്നുണ്ട്. പുതിയ കാലത്ത് അവരെക്കൂടി വായിച്ചുവേണം വിമര്‍ശനം നടത്താന്‍. സിലബസില്‍ ചില പോരായ്മകളുണ്ട്. അത് പരിശോധിക്കാനായി രണ്ടംഗ സമിതിയെ നിയോഗിക്കും. ലെഫ്റ്റ് സോഷ്യോളജി അടക്കം സിലബസില്‍ വിട്ടുപോയിട്ടുണ്ട്.

ജെ.പ്രഭാഷ്, ഡോ. പവിത്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. സിലബസ് മരവിപ്പിക്കില്ല. ഈ സമിതി എന്തെങ്കിലും മാറ്റം നിര്‍ദേശിച്ചാല്‍ അത് സിലബസില്‍ ഉള്‍പ്പെടുത്തുമെന്നും വി.സി പറഞ്ഞു.

TAGS :

Next Story