എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്...ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് പ്രത്യാരോപണങ്ങളുമായി ഇറങ്ങേണ്ടതില്ല: കാന്തപുരം

സ്വാദിഖലി തങ്ങൾ 14 ജില്ലകളിലായി നടത്തിയ സൗഹൃദസംഗമം ഇന്ന് കോഴിക്കോട് സമാപിച്ചു. മത, രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

MediaOne Logo

Web Desk

  • Updated:

    2022-06-23 15:22:49.0

Published:

23 Jun 2022 3:06 PM GMT

എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്...ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് പ്രത്യാരോപണങ്ങളുമായി ഇറങ്ങേണ്ടതില്ല: കാന്തപുരം
X

കോഴിക്കോട്: തനിക്ക് രാഷ്ട്രീയമില്ലെന്നും താൻ സുന്നി മാത്രമാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയാവുന്നത്. അന്ന് തങ്ങൾ അതിന്റെ പ്രസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും വ്യക്തി ബന്ധമുണ്ടായിരുന്നു. ഇപ്പോൾ പത്രങ്ങളിലും മറ്റുമെല്ലാം കാണുന്നത് ആരെങ്കിലും എന്തെങ്കിലും ഒന്ന് പറയുന്നു, അതിന് ആരോപണ പ്രത്യാരോപണങ്ങളുമായി ഇറങ്ങുകയാണ്. ഏതെങ്കിലും ഒരു വ്യക്തി അവരുടെ ആവശ്യമുന്നയിച്ചാൽ പോലും ശിക്ഷിക്കപ്പെടുകയാണ്. അത്തരം ആരോപണ പ്രത്യാരോപണങ്ങളിലേക്ക് പോകാതെ രാജ്യത്തിന്റെ നൻമക്ക് വേണ്ടി പ്രവർത്തിക്കണം''-കാന്തപുരം പറഞ്ഞു.

സ്വാദിഖലി തങ്ങൾ 14 ജില്ലകളിലായി നടത്തിയ സൗഹൃദസംഗമം ഇന്ന് കോഴിക്കോട് സമാപിച്ചു. മത, രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

TAGS :

Next Story