വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ മത്സരിക്കും, കൊടുവള്ളി നഗരസഭയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി
സൗത്ത് ഡിവിഷനില്‍ നിന്നാകും കാരാട്ട് ഫൈസല്‍ മത്സരിക്കുക

കോഴിക്കോട്: വിവാദ വ്യവസായി കാരാട്ട് ഫൈസലിനെ കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സൗത്ത് ഡിവിഷനില്‍ നിന്നാകും കാരാട്ട് ഫൈസല്‍ മത്സരിക്കുക.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയും സംശയത്തിന്റെ നിഴലിലാക്കപ്പെടുകയും ചെയ്ത വിവാദ വ്യവസായിയായ ഫൈസലിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എങ്കിലും കോടതിയുടെ തുടര്‍ന്നുള്ള വിധികളില്‍ ഇയാളെ പ്രതിപ്പട്ടികയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
ഏറെ വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കപ്പെട്ടതിനാല്‍ ഫൈസലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പരിഗണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഒടുവില്‍, മത്സരഫലം പുറത്തുവന്നപ്പോള്‍ കാരാട്ട് ഫൈസല്‍ വിജയിക്കുക മാത്രമല്ല, എല്‍ഡിഎഫ് പിന്തുണച്ച ഐഎന്‍എല്‍ സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുപോലും കിട്ടാതെ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ അതിലേക്കൊന്നും കടക്കാതെ എല്‍ഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായി നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു.
Adjust Story Font
16

