Quantcast

കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്; പാണക്കാട് എത്തി അംഗത്വം എടുത്തു

മദ്രസ ബോർഡ് ചെയർമാനായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-03-22 03:58:46.0

Published:

22 March 2026 7:44 AM IST

കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്; പാണക്കാട് എത്തി അംഗത്വം എടുത്തു
X

മലപ്പുറം: കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്. പാണക്കാട് എത്തി അംഗത്വം എടുത്തു. മദ്രസ ബോർഡ് ചെയർമാനായിരുന്നു.

കൊടുവള്ളിയിൽ തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്നും എൽഡിഎഫിന് താൻ കൊടുത്ത കത്ത് പരി​ഗണിച്ചില്ലെങ്കിൽ ഇടതുപക്ഷം വിടുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പിന്നീട്, ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഎം ഉറപ്പ് നൽകിയിരുന്നതായും ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അപ്പോൾ തീരുമാനമെടുക്കുമെന്നും കരാട്ട് റസാഖ് കൂട്ടിച്ചേർത്തിരുന്നു.

മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചിരുന്നു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവ​ഗണിക്കുകമാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചു. റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്. റിയാസ് പല കാര്യങ്ങളിലും ബോധപൂർവ്വം ഇപെടുന്നുണ്ടെന്നും റസാഖ് കുറ്റപ്പെടുത്തി. സിപിഎം പ്രദേശിക നേതാക്കൾ തനിക്ക് എതിരെ നിൽക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ കാത്തിരിക്കുകയാണെന്നും റസാഖ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ കാരാട്ട് റസാഖ് രം​ഗത്തെത്തിയിരുന്നു. 'പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാട് സിപിഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ല'- എന്ന് റസാഖ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

TAGS :

Next Story