Quantcast

പിതൃമോക്ഷം തേടി ആയിരങ്ങൾ; ഇന്ന് കർക്കിടകത്തിലെ കറുത്തവാവ്

ഈ ദിവസം ബലി ഇട്ടാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം

MediaOne Logo

Web Desk

  • Published:

    3 Aug 2024 6:54 AM IST

karkkidaka vavu bali
X

തിരുവനന്തപുരം: ഇന്ന് കർക്കിടകത്തിലെ കറുത്തവാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും. ഈ ദിവസം ബലി ഇട്ടാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. അതേസമയം അമാവാസി രണ്ടു ദിവസങ്ങളിലായതിനാൽ ചിലയിടങ്ങളിൽ ഞായറാഴ്ചയും വാവുബലി ആചരിക്കും.

തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുമൂലവരം എന്നിങ്ങനെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതർപ്പണം നടക്കും.

TAGS :

Next Story