കർമ ന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യു അറസ്റ്റിൽ
കളമശ്ശേരി സ്‌ഫോടനമുണ്ടായപ്പോൾ അതിനെ പിന്തുണച്ച് വിൻസ് മാത്യു കർമ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു.

തിരുവനന്തപുരം: കർമ ന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യു അറസ്റ്റിൽ. ആസ്‌ത്രേലിയയിൽ നിന്ന് എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. മൂന്ന് കേസുകൾ പൊലീസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിലായിരുന്ന വിൻസ് മാത്യുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കളമശ്ശേരി സ്‌ഫോടനമുണ്ടായപ്പോൾ അതിനെ പിന്തുണച്ച് വിൻസ് മാത്യു കർമ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നുവെന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ആസ്‌ത്രേലിയയിൽ നിന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറി. കേസിൽ ചോദ്യം ചെയ്തതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
Adjust Story Font
16

