Quantcast

കരുനാഗപ്പള്ളി സന്തോഷ് വധം: പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന; പ്രതികള്‍ ഒളിവില്‍

വർഷങ്ങൾ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം

MediaOne Logo

Web Desk

  • Published:

    28 March 2025 10:35 AM IST

കരുനാഗപ്പള്ളി സന്തോഷ് വധം: പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന; പ്രതികള്‍ ഒളിവില്‍
X

കൊല്ലം: കരുനാഗപ്പള്ളിയിലെ സന്തോഷിന്‍റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പ്രതികൾ എല്ലാവരും ഒളിവിലാണെന്നും പൊലീസ് പറയുന്നു. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വർഷങ്ങൾ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം.കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്.കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.2024 നവംബര്‍ 13ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്.മുൻപും സന്തോഷിന് നേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്.മുൻപും ഇയാൾക്കുനേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

TAGS :

Next Story