Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്; തൃശൂരും കൊച്ചിയിലും ഇ.ഡി റെയ്ഡ് തുടരുന്നു

സഹകരണ ബാങ്കുകളിലും ഒന്നാം പ്രതി സതീഷ് കുമാറിന്റെ ബിനാമിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-18 11:46:30.0

Published:

18 Sep 2023 10:31 AM GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്; തൃശൂരും കൊച്ചിയിലും ഇ.ഡി റെയ്ഡ് തുടരുന്നു
X

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് തൃശൂരും, കൊച്ചിയിലും ഇ ഡി റെയ്ഡ് തുടരുന്നു. വിവിധ സഹകരണ ബാങ്കുകളിലും ഒന്നാം പ്രതി സതീഷ് കുമാറിന്റെ ബിനാമിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലുമാണ് റെയ്ഡ്. പരിശോധന നടക്കുന്ന തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലേക്ക് കേരള വെെസ് പ്രസിഡന്റ് എം കെ കണ്ണനെ ഇ.ഡി വിളിച്ചു വരുത്തി.

തൃശ്ശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി തവണ 50,000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകള്‍ എത്തിയെന്നത് അടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായാണ് അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി പരിശോധന നടത്തുന്നത്.

ആധാരമെഴുത്തുകാരൻ ജോസ് കൂനം പ്ലായ്ക്കലിന്റെ തൃശൂരിലെ ഓഫീസ്, ഗോസായിക്കുന്നിലെ എസ്.ടി ജ്വല്ലറി, വിയ്യൂരിലെ ആധാരമെഴുത്തുകാരൻ ജോഫി കൊള്ളന്നൂരിന്റെ ഓഫിസ്, കൊച്ചിയിലെ വ്യവസായി ദീപകിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് ഇടപാടിൽ സിപിഎം ചതിച്ചെന്ന് ആരോപിച്ച് സിപിഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ കഴിഞ്ഞ ദിവസം രം​​ഗത്ത് എത്തിയിരുന്നു. ഭരണസമിതി അറിയാതെയാണ് വലിയ ലോണുകൾ നൽകിയത്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും തട്ടിപ്പിന്റെ വിവരങ്ങൾ അറിയാമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളായ ലളിതനും സുഗതനും ആരോപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. ഭരണ സമിതി അറിയാതെയാണ് വലിയ വായ്പകൾ പാസാക്കിയിരുന്നതെന്നും ഭരണ സമിതിയിലെ മുൻ സി.പി.ഐ അംഗങ്ങൾ പറഞ്ഞു. സി.പി.എം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് തട്ടിപ്പ് നടന്ന കാലയളവിലെ സി.പി.ഐ ഭരണ സമിതി അംഗങ്ങളായ ലളിതനും സുഗതനും രംഗത്തെത്തിയത്.

TAGS :

Next Story