Quantcast

'ഇ.ഡിയുടെ കൈവശമുള്ള രേഖകള്‍ നല്‍കാനാകില്ല'; കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി

കലൂരിലെ പ്രത്യേക കോടതിയുടേതാണ് നടപടി

MediaOne Logo

Web Desk

  • Published:

    12 Jan 2024 7:24 AM GMT

Karuvannur case: backlash to crime branch,Karuvannur bank case,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കരുവന്നൂര്‍ കേസ്,ക്രൈംബ്രാഞ്ച്,ഇ.ഡി
X

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി തള്ളി.കലൂരിലെ പ്രത്യേക കോടതിയുടെതാണ് നടപടി. കേസിൽ പി.പി കിരണിനെതിരെ ഒരു കേസ് കൂടി ഇ.ഡി രജിസ്റ്റർ ചെയ്തു.

ഇ.ഡിയുടെ പക്കലുള്ള രേഖകള്‍ കൂടി ലഭ്യമായാലേ അന്വേഷണം അവസാനിപ്പിക്കാനാകൂവെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്‍റേത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നായിരുന്നു ഇ.ഡിയുടെ വാദം.ഒരു അന്വേഷണ ഏജന്‍സി പിടിച്ചെടുത്ത രേഖകള്‍ മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കേണ്ട ബാധ്യതയില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ കോടതി തള്ളിയത്.



TAGS :

Next Story