കരുവന്നൂർ കേസ്: കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്
കൊച്ചിയിലെ ഓഫീസിൽ അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമൻസ്

തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ. രാധാകൃഷ്ണൻ എംപിയെ ഇഡി ചോദ്യം ചെയ്യും. കൊച്ചിലെ ഓഫീസിൽ അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണന് ഇഡി സമൻസ് അയച്ചു. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഇഡിയുടെ നീക്കം.
കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. കെ. രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ആയിരുന്നു. ആ കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇഡി ചോദ്യം ചെയ്തിരുന്നു.
ഡൽഹിയിൽ ആയിരുന്നതിനാൽ സമൻസ് വന്നത് അറിഞ്ഞില്ലെന്നും സമൻസ് വായിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.
Adjust Story Font
16

