കാസർകോട്ട് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു; ജോലി സമ്മർദ്ദമെന്ന് ബന്ധുക്കൾ
ജില്ലാ കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ

കാസർകോട്: കാസർകോട് മൊഗ്രാൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്.
മൊഗ്രാൽ പുത്തൂർ ഒന്നാം ബൂത്ത് ബിഎൽഒ ആണ്. രാവിലെ ഏഴ് മണിയോടെയാണ് സവാദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. നാട്ടുകാരും അയൽക്കാരും നടത്തിയ തെരച്ചിൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
മരണത്തിൽ ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജില്ലാ കളക്ടർ എത്താതെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
Next Story
Adjust Story Font
16

