Quantcast

കാസർഗോഡ് സി.പി.എം പ്രവർത്തകന് നേരെ ആക്രമണം

സി.പി.എമ്മിന്റെ കൊടി മരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-07-17 19:24:24.0

Published:

17 July 2023 7:15 PM GMT

Kasaragod CPIM worker attacked
X

കാസർഗോഡ് അത്തിക്കോത്ത് സി.പി.എം പ്രവർത്തകന് നേരെ ആക്രമണം. സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം കൃഷ്ണനെയാണ് ആക്രമിച്ചത്. സി.പി.എമ്മിന്റെ കൊടി മരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ആക്രമണത്തിൽ കൃഷ്ണന് കൈക്കും തലക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവസ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story