കാസര്‍കോട്ട് പിതാവിന്‍റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവം; വെട്ടേറ്റ ബന്ധു കൂടി മരിച്ചു
പ്രതി ഉമ്മർ ഫാറൂഖിന്‍റെ ബന്ധു ഷേക്കുഞ്ഞിയാണ്(57) മരിച്ചത്

കാസര്‍കോട്: കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവിന്‍റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിന് പിന്നാലെ വെട്ടേറ്റ ബന്ധു കൂടി മരിച്ചു. പ്രതി ഉമ്മർ ഫാറൂഖിന്‍റെ ബന്ധു ഷേക്കുഞ്ഞിയാണ്(57) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം . ഇന്നലെയാണ് ഉമ്മർ ഫാറൂഖ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തെ തുടർന്നാണ് സംഭവം.
മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വത്ത് തർക്കത്തെ തുടന്നാണ് ഉമ്മർ ഫാറൂഖ് ഷേക്കുഞ്ഞിയെ വെട്ടിയത്. ഉമ്മറിനെ തടയാൻ ശ്രമിച്ചപ്പോൾ വെട്ടേറ്റാണ് മകൾ മറിയം ജുമൈല മരിച്ചത്. ഇന്നലെ തന്നെ മഞ്ചേശ്വരം പൊലീസ് ഉമ്മറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Next Story
Adjust Story Font
16

