Quantcast

കാസർകോട് സമസ്ത മണ്ഡലതല സംഘാടക സമിതി യോഗം അലസിപ്പിരിഞ്ഞു

സമസ്ത നൂറാം വാർഷിക ആഘോഷ സംഘാടക സമിതി രൂപീകരണയോഗമാണ് അലസിപ്പിരിഞ്ഞത്

MediaOne Logo

Web Desk

  • Published:

    14 Oct 2025 9:29 PM IST

കാസർകോട് സമസ്ത മണ്ഡലതല സംഘാടക സമിതി യോഗം അലസിപ്പിരിഞ്ഞു
X

കാസർകോട്: കാസർകോട് സമസ്ത മണ്ഡലം തല സംഘാടക സമിതി യോഗം അലസിപ്പിരിഞ്ഞു. സമസ്ത നൂറാം വാർഷിക ആഘോഷ സംഘാടക സമിതി രൂപീകരണയോഗമാണ് അലസിപ്പിരിഞ്ഞത്.

മംഗളൂരു ഖാദി ത്വാഖാ മൗലവിക്കെതിരെ കർണാടകയിൽ നടന്ന കയ്യേറ്റ ശ്രമത്തിൽ നടപടി എടുക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. കയ്യേറ്റം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി യോഗം പിരിയുകയായിരുന്നു.

സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഖാദി ത്വാഖാ മൗലവിക്കെതിരെ കർണാടകയിൽ നടന്ന കയ്യേറ്റ ശ്രമത്തിൽ നടപടി എടുത്തതിന് ശേഷം മാത്രമേ സംഘാടക സമിതി യോഗം ചേരാൻ പാടുള്ളു എന്നായിരുന്നു ഒരു വിഭാ​ഗത്തിന്റെ ആവശ്യം.


TAGS :

Next Story