Quantcast

കാസർകോട് എസ്.ഐയെ അഞ്ചംഗ സംഘം മർദ്ദിച്ചു

ഉപ്പള ഹിദായത്ത് നഗറിൽ വച്ച് എസ്.ഐ പി അനൂപിനും സിവിൽ പൊലീസ് ഓഫീസർ കിഷോർ കുമാറിനുമാണ് മർദ്ദനമേറ്റത്

MediaOne Logo

Web Desk

  • Published:

    3 Sept 2023 7:45 PM IST

കാസർകോട് എസ്.ഐയെ അഞ്ചംഗ സംഘം മർദ്ദിച്ചു
X

കാസർകോട്: കാസർകോട് എസ്.ഐയെ അഞ്ചംഗ സംഘം മർദ്ദിച്ചു. ഉപ്പള ഹിദായത്ത് നഗറിൽ വച്ച് എസ്.ഐ പി അനൂപിനും സിവിൽ പൊലീസ് ഓഫീസർ കിഷോർ കുമാറിനുമാണ് മർദ്ദനമേറ്റത്. ഇന്ന് പുലർച്ചെ പട്രോളിംഗിനിടെയാണ് സംഭവം. സംശയ സാഹചര്യത്തിൽ കണ്ട അഞ്ചംഗ സംഘത്തോട് വിവരം ചോദിക്കുന്നതിനിടെ മർദ്ദനമേൽക്കുകയായിരുന്നു. ഇവരിൽ ഒരാളുടെ തട്ടുകട എസ്,ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂട്ടിച്ചിരുന്നു. ഇതാണ് മർദ്ദനത്തിന് കാരണമെന്നാണ് സൂചന.

TAGS :

Next Story