Quantcast

കശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു

ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർക്കാണ് വെടിയേറ്റത്.

MediaOne Logo

Web Desk

  • Published:

    1 Nov 2024 9:35 PM IST

Kashmir terrorist attack
X

ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർക്കാണ് വെടിയേറ്റത്. സഹരൺപൂർ സ്വദേശികളായ സോഫിയാൻ (25), ഉസ്മാൻ മാലിക് (20) എന്നിവർക്കാണ് വെടിയേറ്റത്.

ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ജൽ ശക്തി വകുപ്പിലെ ദിവസവേതനക്കാരായിരുന്നു ഇവർ. കശ്മീർ താഴ് വരയിൽ രണ്ടാഴ്ചക്കിടെ അതിഥി തൊഴിലാളികൾക്ക് നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.

TAGS :

Next Story