Quantcast

ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലു പേർക്ക് പരിക്ക്

ശ്യാംജിത്, രാജേഷ്, ശ്യാംലാൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-02-27 12:40:18.0

Published:

26 Feb 2023 2:53 PM IST

Katina exploded,  temple festival, accident,
X

തൃശ്ശൂർ: വരവൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലു പേർക്ക് പരിക്ക്. ശ്യാംജിത്, രാജേഷ്, ശ്യാംലാൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടുപേർക്ക് അൻപതു ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റിട്ടുണ്ട്.

ഇന്ന് ഉച്ചയോടുകൂടിയാണ് അപകടം ഉണ്ടാകുന്നത്. കതിന നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചൂട് കൂടിയതായിരിക്കാം കതിന പൊട്ടാനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ മറ്റു നാശനഷ്ടങ്ങള്‍ ഇല്ല.

TAGS :

Next Story