Quantcast

കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കുട്ടി നിലവിളിച്ചതോടെ അക്രമി പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപെട്ടു

MediaOne Logo

Web Desk

  • Updated:

    2024-01-07 05:23:11.0

Published:

7 Jan 2024 9:49 AM IST

Kattakkada child abduction attempt
X

തിരുവനന്തപുരം: കാട്ടാക്കടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. കറുത്ത പാന്റും കാക്കി ഷർട്ടുമണിഞ്ഞ ആളാണ് വന്നതെന്നാണ് കുട്ടിയുടെ മൊഴി.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവമുണ്ടാകുന്നത്. അമ്മയ്ക്കും അനുജനുമൊപ്പം ഉറങ്ങിക്കിടക്കവേ കുട്ടിയുടെ അടുത്ത് അക്രമി എത്തുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാൾ പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപെട്ടു. കുട്ടിയുടെ പിതാവ് കുറച്ചു ദൂരം ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

TAGS :

Next Story