'മുരാരി ബാബുവിനെ NSSൽ തുടരാൻ അനുവദിക്കില്ല,വാർത്ത വന്നപ്പോൾ തന്നെ രാജിവെപ്പിച്ചതാണ്'; മന്ത്രി കെ.ബി ഗണേഷ് കുമാര്‍
ഭഗവാന്റെ സ്വത്ത് മോഷ്ടിച്ച കേസിലെ ഒരാളെ എന്‍എസ്എസില്‍ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു

പത്തനംതിട്ട: ശബരിമല സ്വർണക്കേസിൽ പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്ററുമായ മുരാരി ബാബുവിനെ എന്‍എസ്എസ് ഭാരവാഹിത്വത്തിൽ നിന്ന് രാജി വെപ്പിച്ചതാണെന്ന് മന്ത്രികെ.ബി ഗണേഷ്‌കുമാർ.കേസില്‍ പ്രതിയായ വാർത്ത വന്ന ഉടൻ തന്നെ ബാബുവിനെ നീക്കം ചെയ്തു.ഭഗവാന്റെ സ്വത്ത് മോഷ്ടിച്ച കേസിലെ ഒരാളെ എന്‍എസ്എസില്‍ തുടരാൻ അനുവദിക്കില്ല. ഇയാളെ നീക്കം ചെയ്യാൻ ജനറൽ സെക്രട്ടറി നേരിട്ട് തന്നെ നിർദേശം നൽകിയെന്നും മന്ത്രി കെ.ബി ഗണേഷ്‌കുമാർ പറഞ്ഞു.പത്തനാപുരം പാതിരിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി .
'ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ എല്ലാ കള്ളന്മാരെയും പിടിക്കണം.തന്റെയും എന്‍എസ്എസിൻ്റെയും നിലപാട് അതാണ്'.ഭഗവാൻ്റെ മുതൽ മോഷ്ടിക്കാൻ ഒരുത്തനെയും അനുവദിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Next Story
Adjust Story Font
16

