'കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിമാരോട് അലർജി'; വിമർശനവുമായി സിപിഐ

'എം.എൽ.എ ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചിട്ടില്ല. തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്'

MediaOne Logo

Web Desk

  • Updated:

    2022-07-02 14:07:12.0

Published:

2 July 2022 1:51 PM GMT

കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിമാരോട് അലർജി; വിമർശനവുമായി  സിപിഐ
X

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാർ എം.എൽ.എക്ക് സിപിഐയുടെ വിമർശനം. ഗണേഷ്‌കുമാർ ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചിട്ടില്ലെന്നും തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും സിപിഐ ആരോപിച്ചു.

എം.എൽ.എയ്ക്ക് മന്ത്രിമാരോട് അലർജ്ജിയാണ്. 2001ൽ സിപിഐ പ്രവർത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും ആവർത്തിക്കുന്നു. എം.എൽ.എയുടെ സാന്നിധ്യത്തിൽ എൽ.ഡി.എഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. അത് മൂലം ഇടതുസർക്കാരിൻറെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സിപിഐ കുറ്റപ്പെടുത്തി. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. updating

TAGS :

Next Story