Quantcast

'മദ്യപിച്ചവരെയും കെഎസ്ആർടിസി ബസിൽ കയറ്റും,പക്ഷേ മിണ്ടാതിരുന്നോളണം,സഹയാത്രികരെ ശല്യം ചെയ്യരുത്'; മന്ത്രി കെ.ബി ഗണേഷ് കുമാര്‍

ബസിൽ കയറി അതിക്രമം കാണിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2025-11-06 08:14:13.0

Published:

6 Nov 2025 12:09 PM IST

മദ്യപിച്ചവരെയും കെഎസ്ആർടിസി ബസിൽ കയറ്റും,പക്ഷേ മിണ്ടാതിരുന്നോളണം,സഹയാത്രികരെ ശല്യം ചെയ്യരുത്; മന്ത്രി കെ.ബി ഗണേഷ് കുമാര്‍
X

പത്തനംതിട്ട: മദ്യപിച്ച് കെഎസ്ആർടിസി ബസിൽ കയറി അതിക്രമം കാണിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. .മദ്യപിച്ചതിന്റെപേരിൽ ആരെയും ബസിൽ കയറ്റാതിരിക്കാൻ കഴിയില്ല. വണ്ടിയില്‍ കയറിയാല്‍ മിണ്ടാതിരുന്നോളണം.അതല്ല, സ്ത്രീകളെ ശല്യം ചെയ്യുക,അടുത്തിരിക്കുന്ന യാത്രക്കാന്‍റെ തോളത്ത് ചായുക തുടങ്ങി സഹയാത്രികരെ ശല്യം ചെയ്യുന്നവരെപൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ടക്ടറെ ചീത്തവിളിക്കുകയോ വഴക്ക് കൂടുകയോ ചെയ്താലും പൊലീസ് സ്റ്റേഷനിലേക്ക് വിടും.. മന്ത്രി പറഞ്ഞു.

'മൂന്നാറില്‍ മുംബൈ സ്വദേശിനിയായ ടൂറിസ്റ്റിന് മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് ടൂറിസം മന്ത്രിയുമായി സംസാരിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇപ്പോഴത്തെ ഊബര്‍,ഓല കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം.അപേക്ഷ കിട്ടിയാല്‍ മാത്രമേ കേരളത്തില്‍ ഓടാന്‍ അനുവദിക്കൂ. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഫണ്ട് സര്‍ക്കാറിന് നല്‍കണം. ഊബര്‍ ആപ്പ് ഡൗൺലോഡ്‌ ചെയ്തെന്ന് കരുതി അവര്‍ക്ക് അംഗീകാരമുണ്ടാകില്ല'. മന്ത്രി പറഞ്ഞു.


TAGS :

Next Story