'മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍
രാഷ്ട്രീയ നേട്ടങ്ങൾക്കായി മുഖ്യമന്ത്രി വർഗീയത പറയുകയാണെന്നും കെ.സി വിമർശിച്ചു

കണ്ണൂര്‍: എ.കെ ബാലന്റെ മാറാട് പരാമര്‍ശത്തെ പിന്തുണച്ച മുഖ്യമന്ത്രിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത് ബാലന്റെ മാത്രം പ്രസ്താവന ആകുമെന്നാണ് കരുതിയത്. സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. രാഷ്ട്രീയ നേട്ടത്തിന് ഒരു കാലത്തും ഉപയോഗിക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
'യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയായിരിക്കുമെന്നാണ് ബാലന്‍ പറഞ്ഞത്. അങ്ങനെ സംഭവിച്ചാല്‍ പല മാറാടുകളും സംഭവിക്കുമെന്നും അയാള്‍ പറഞ്ഞു. ഇത് ബാലന്റെ മാത്രം പ്രസ്താവനയായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും അത് പിന്തുണച്ച് സംസാരിക്കുകയുണ്ടായി. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരിക്കലും സംസാരിക്കാന്‍ പാടില്ലാത്ത കാര്യമല്ലേ അദ്ദേഹം പറഞ്ഞത്. ഈ കാലത്ത് സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് മുഖ്യമന്ത്രി തന്റെ വാക്കുകളിലൂടെ സംസാരിക്കുന്നത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വര്‍ഗീയത ഉപയോഗിക്കുകയാണ് ചെയ്തത്'. കെ.സി കുറ്റപ്പെടുത്തി.
മാറാട് കലാപത്തിലെ ജമാഅത്തിനെ കുറിച്ചുള്ള വിവാദം പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ സെക്രട്ടറി അയച്ച വക്കീല്‍ നോട്ടീസ് പ്രകാരം മാപ്പ് പറയില്ലെന്നും നഷ്ടപരിഹാരം നല്‍കില്ലെന്നും ബാലന്‍ പറഞ്ഞിരുന്നു.
Adjust Story Font
16

