Quantcast

'വാക്കുകൾ സിപിഎം വളച്ചൊടിച്ചു, തെരഞ്ഞെടുപ്പിനെ പെൻഷൻ കുടിശ്ശിക നൽകാനുള്ള അവസരമായി സർക്കാർ കാണുന്നു': കെ.സി വേണുഗോപാല്‍

'പെൻഷൻ പരാമർശം വളച്ചൊടിച്ചാലും നിലമ്പൂരിൽ തിരിച്ചടിയാകില്ല'

MediaOne Logo

Web Desk

  • Updated:

    2025-06-04 09:06:41.0

Published:

4 Jun 2025 12:25 PM IST

വാക്കുകൾ സിപിഎം വളച്ചൊടിച്ചു, തെരഞ്ഞെടുപ്പിനെ പെൻഷൻ കുടിശ്ശിക നൽകാനുള്ള അവസരമായി സർക്കാർ കാണുന്നു: കെ.സി വേണുഗോപാല്‍
X

മലപ്പുറം:തെരഞ്ഞെടുപ്പിനെ പെൻഷൻ കുടിശ്ശിക നൽകാനുള്ള അവസരമായി സർക്കാർ കാണുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തന്റെ പ്രസംഗത്തിലെ വാക്കുകൾ അടർത്തി എടുത്ത് സിപിഎം വളച്ചൊടിക്കുകയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

പെൻഷൻ പരാമർശം വളച്ചൊടിച്ചാലും നിലമ്പൂരിൽ തിരിച്ചടിയാകില്ല. പിആർ നൽകാൻ സർക്കാരിൻ്റെ കൈയിൽ പണമുണ്ടല്ലോയെന്നും ജാള്യത മറക്കാനാണ് സിപിഎം പ്രചരണം സംഘടിപ്പിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കെ.സി വേണുഗോപാലിന്റെ ക്ഷേമപെൻഷൻ പ്രസ്താവനയിൽ യുഡിഎഫ് ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. പെൻഷൻ കുടിശിക തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കൊടുത്ത് ആളുകളെ കബളിപ്പിക്കുകയാണ് ചെയ്തത്.അക്കാര്യമാണ് കെ.സി വേണുഗോപാൽ പറഞ്ഞത്. പാവപ്പെട്ടവന്റെ ദൈന്യതയെ മുതലെടുക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

അതിനിടെ, ക്ഷേമപെൻഷനെ കുറിച്ച് വേണുഗോപാൽ നടത്തിയ പരാമർശം നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണമാക്കുകയാണ് സിപിഎം. കെ.സി വേണുഗോപാൽ പ്രസ്താവന പിൻവലിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് ആവശ്യപ്പെട്ടു.


TAGS :

Next Story