Quantcast

'സംഘ്പരിവാറിന്റെയും ആർഎസ്എസിന്റേയും ഡിഎൻഎ ന്യൂനപക്ഷ വിരുദ്ധമാണ്,അത് മനസിലാക്കാൻ ചിലർക്ക് കഴിയണം' ;കെ. സി വേണു​ഗോപാൽ

ബിജെപിയുടെ പിന്തുണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും വേണുഗോപാല്‍

MediaOne Logo

Web Desk

  • Published:

    1 Aug 2025 11:10 AM IST

സംഘ്പരിവാറിന്റെയും ആർഎസ്എസിന്റേയും  ഡിഎൻഎ ന്യൂനപക്ഷ വിരുദ്ധമാണ്,അത് മനസിലാക്കാൻ ചിലർക്ക് കഴിയണം ;കെ. സി വേണു​ഗോപാൽ
X

കണ്ണൂര്‍: കന്യാസ്ത്രീകൾക്കെതിരായ കേസ് എൻഐഎയെ ഏൽപ്പിച്ചത് ജാമ്യം വൈകിപ്പിക്കാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ.സംഘ്പരിവാറിന്റെയും ആർഎസ്എസിന്റേയും ഡിഎൻഎ ന്യൂനപക്ഷ വിരുദ്ധമാണ്.അത് മനസിലാക്കാൻ ചിലർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.. അറസ്റ്റിലായ സി.വന്ദന ഫ്രാൻസിസിന്റെ കണ്ണൂർ ഉദയഗിരിയിലെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ.

'ബിജെപി നൽകിയ കേക്കിന് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ക്രൈസ്തവ സഭ നേതാക്കളിൽ ചിലർ ആര്‍എസ്എസ് പ്രീണനത്തിൽ പെട്ടു പോകുന്നുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവർ മാറി ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർഎസ്എസിന്റെ ഇരട്ടമുഖം ഇവർ മനസ്സിലാക്കണം. ബിജെപിയുടെ പിന്തുണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും വേണുഗോപാല്‍ പറഞ്ഞു.


TAGS :

Next Story