ഇടക്കൊച്ചി, തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി: വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കേസ് വിജിലൻസിന്‍റെ പരിധിയിൽ വരുന്നതല്ല എന്ന ഉത്തരവായിരുന്നു സിംഗിൾ ബെഞ്ച് നേരത്തെ പുറത്തിറക്കിയിരുന്നത്

കൊച്ചി: ഇടക്കൊച്ചി, തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയം അഴിമതിയിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മുൻ കെസിഎ അധ്യക്ഷൻ ടി.സി മാത്യു അടക്കം 18 പ്രതികളാണ് കേസിലുള്ളത്.
കേസ് വിജിലൻസിന്‍റെ പരിധിയിൽ വരുന്നതല്ല എന്ന ഉത്തരവായിരുന്നു സിംഗിൾ ബെഞ്ച് നേരത്തെ പുറത്തിറക്കിയിരുന്നത്. എന്നാൽ ഇതിനെതിര ചില അഭിഭാഷകർ ഹരജി നൽകിയതിനെ തുടർന്നാണ് കെസിഎയ്ക്ക് തിരിച്ചടിയായികൊണ്ട് ഇന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Next Story
Adjust Story Font
16

