Quantcast

ബില്ലുകൾ ഒപ്പിടാൻ വൈകുന്നു; ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രിംകോടതിയിൽ

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കേരളം ഗവർണർക്കെതിരെ സുപ്രിംകോടതിയിലെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    8 Nov 2023 6:16 AM GMT

Government approach supreme court against governor
X

തിരുവനന്തപുരം: ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. ബില്ലുകൾ ഒപ്പിടാൻ വൈകുന്നതിൽ കേരളത്തിന്റെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിലുള്ള അപ്പീലാണ് ഇപ്പോൾ സമർപ്പിച്ചത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കേരളം ഗവർണർക്കെതിരെ സുപ്രിംകോടതിയിലെത്തുന്നത്.

നേരത്തെ നൽകിയ ഹരജിയിൽ ഉന്നയിച്ച വിമർശനങ്ങളെക്കാൾ കുറച്ചുകൂടി കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ സർക്കാർ ഉന്നയിക്കുന്നത്. 2022 നവംബറിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി സർക്കാർ ഇതിനെതിരെ അപ്പീൽ നൽകിയിരുന്നില്ല. സമവായത്തിന്റെ സാധ്യത തേടുന്നതിനായിരുന്നു സർക്കാർ നിയമനടപടികൾ വൈകിപ്പിച്ചത്.

ഗവർണറുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമുണ്ടാകാത്ത സാഹചര്യത്തിലാണ് സർക്കാർ വീണ്ടും സുപ്രിംകോടതിയിലെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയില്ലെങ്കിൽ കോടതി വിധി അംഗീകരിച്ചതായി കണക്കാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

TAGS :

Next Story