നിയമസഭാ തെരഞ്ഞെടുപ്പ്: വിധിഴെയുതാൻ കേരളം ബൂത്തിലേക്ക്
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടർമാരാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടിങ് വൈകുന്നേരം 6 മണി വരെ തുടരും.
വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങ് ബൂത്തുകളിൽ ആരംഭിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ് ബൂത്തുകളാണ് വോട്ടർമാരെ സ്വീകരിക്കാൻ സജ്ജീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇത്തവണ കന്നി വോട്ട് രേഖപ്പെടുത്താൻ എത്തുന്ന നാല് ലക്ഷത്തിലധികം പുതിയ വോട്ടർമാരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ആകെയുള്ള 2.71 കോടി വോട്ടർമാരിൽ ഭൂരിഭാഗവും പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

