Quantcast

എംഎൽഎമാർക്ക് 98,000, മന്ത്രിമാർക്ക് 1.30 ലക്ഷം; ശമ്പളം വർധിപ്പിക്കുന്ന ബിൽ ഇന്ന് നിയമസഭയിൽ

2018ലാണ് എംഎൽഎമാരുടേയും മന്ത്രിമാരുടേയും അലവൻസ് അവസാനമായി പരിഷ്കരിച്ചത്

MediaOne Logo

Web Desk

  • Published:

    29 Oct 2026 8:26 AM IST

എംഎൽഎമാർക്ക് 98,000, മന്ത്രിമാർക്ക് 1.30 ലക്ഷം; ശമ്പളം വർധിപ്പിക്കുന്ന ബിൽ ഇന്ന് നിയമസഭയിൽ
X

തിരുവനന്തപുരം: മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവും അലവൻസും വർധിപ്പിക്കുന്ന ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കാനാണ് സാധ്യത. എംഎൽഎമാരുടെ ശമ്പളം 70,000 ത്തിൽ നിന്ന് 98,000 ആയും മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,33,000 ആയും ഉയർത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

2018ലാണ് എംഎൽഎമാരുടേയും മന്ത്രിമാരുടേയും അലവൻസ് അവസാനമായി പരിഷ്കരിച്ചത്. 2022ൽ ശമ്പള പരിഷ്കരണത്തിന് ശിപാർശ ലഭിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശിപാർശ മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാരിന്‍റെ തിടുക്കത്തിലുള്ള നടപടി. നിലവിൽ എംഎൽഎമാർക്ക് മണ്ഡല അലവൻസും ടെലിഫോൺ അലവൻസും യാത്ര അലവൻസുമടക്കം 70,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പിലായാൽ ഇത് 1,05,00 ആയി വർധിക്കും. മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,30,000 ആകുകയും ചെയ്യും.

കിഫ്ബി വഴി കണ്ണൂരിൽ നടത്തിയ ഭൂമി ഏറ്റെടുപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം ഇന്ന് നിയമസഭയെ അറിയിച്ചേക്കും. ഇന്നലെ പാസാക്കിയ മാരി ടൈം ഭേദഗതി ബില്ലിലുൾപ്പെടെ വിവിധ വിഷയങ്ങളിലെ സർക്കാർ നടപടികളെ ചോദ്യം ചെയ്ത് പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തും. ഒക്ടോബർ 12ന് ആരംഭിച്ച നിയമസഭാ സമ്മേളനം ഇന്നത്തോടെ അവസാനിക്കും.

TAGS :

Next Story