സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം
പ്രതിപക്ഷ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരം ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്നും അറിയിച്ചു.
സഭക്കുള്ളിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം തുടരുകയാണ്. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. പ്രതിപക്ഷ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്പ്രിൻക്ലറിൽ കിട്ടിയ തിരിച്ചടി പോരെയെന്നും കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ സ്ഥിതിയെന്നും മന്ത്രി ചോദിച്ചു.
സ്വര്‍ണക്കേസ് പ്രതികളെ സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിച്ചവരാണ് പ്രതിപക്ഷമെന്ന് ഡി.കെ മുരളി എംഎൽഎ ആരോപിച്ചു. നാടിനെ അപമാനപ്പെടുത്തുന്ന യുഡിഎഫിനെ ജനം തള്ളിക്കളയും. അടിയന്തര പ്രമേയത്തിന് വിഷയം പോലും കിട്ടുന്നില്ല. ചോദ്യോത്തര വേളയിലൂടെ നാടിന്‍റെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള ഞങ്ങളുടെ അവകാശമാണ് പ്രതിപക്ഷം ഇല്ലാതാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ചോദ്യോത്തരവേള തുടരുകയാണ്.
Adjust Story Font
16

