Quantcast

ഗോവയെ ചെന്നൈയിൻ വീഴ്ത്തി; ഐ.എസ്.എൽ പ്ലേ ഓഫ് റൗണ്ടിൽ കടന്ന് ബ്ലാസ്റ്റേഴ്‌സ്

ചെന്നൈയിൻ ഗോവയെ 2-1ന് തോൽപ്പിച്ചതോടെയാണ് കൊമ്പന്മാർ പ്ലേ ഓഫ് ഉറപ്പിച്ചത്

MediaOne Logo

Sports Desk

  • Updated:

    2023-02-16 19:00:12.0

Published:

16 Feb 2023 10:01 PM IST

KeralaBlasters
X

KeralaBlasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റഴ്‌സ് പ്ലേ ഓഫിൽ കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ ഗോവയെ 2-1ന് തോൽപ്പിച്ചതോടെയാണ് കൊമ്പന്മാർ പ്ലേ ഓഫ് ഉറപ്പിച്ചത്. ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്.

സെമി ഉറപ്പിച്ച മുംബൈ സിറ്റിക്കും ഹൈദരാബാദിനും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ്. 18 കളികളിൽനിന്ന് 31 പോയിൻറാണ് ടീമിനുള്ളത്. 19 മത്സരങ്ങളിൽ 31 പോയിൻറുള്ള ബംഗളൂരുവാണ് നാലാം സ്ഥാനത്ത്. ഇവരും പ്ലേ ഓഫ് റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

18 മത്സരങ്ങളിൽനിന്ന് 28 പോയിന്റുള്ള എ.ടി.കെ മോഹൻ ബഗാനും 19 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള ഗോവയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. 18 കളികളിൽ നിന്ന് 27 പോയിൻറുള്ള ഒഡീഷ ഏഴാം സ്ഥാനത്താണ്.

Kerala Blasters have entered the Indian Super League playoffs

TAGS :

Next Story