Quantcast

വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ പ്രവര്‍ത്തനക്ഷമമാകും: കെ.എന്‍ ബാലഗോപാല്‍

വിഴിഞ്ഞം അനന്തസാധ്യതകള്‍ തുറക്കും

MediaOne Logo

Web Desk

  • Published:

    5 Feb 2024 9:41 AM IST

Vizhinjam Port
X

വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിഴിഞ്ഞം അനന്തസാധ്യതകള്‍ തുറക്കും.

കൊച്ചിയിലെ സാധ്യതയും വിപുലീകരിക്കും. 500 കോടി കൊച്ചിൻ ഷിപ്പ്‍യാര്‍ഡിനായി വകയിരുത്തും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 5000 കോടി രൂപ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയപാത 66 ൻ്റെ വികസനം പുരോഗമിക്കുന്നു. ദേശീയപാത വികസനം 10 വർഷം മുമ്പ് സ്വപ്നം പോലും കാണാൻ കഴിയാത്ത പദ്ധതിയാണ്. അതിൽ മുഖ്യമന്ത്രി കേട്ട പഴിക്ക് കയ്യും കണക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരും. ട്രെയിൻ യാത്രക്കാർ ദുരിതത്തിലാണ്. കേരളത്തിലെ വികസനത്തിനൊപ്പം റെയിൽവെയ്ക്ക് ഓടി എത്താൻ കഴിയുന്നില്ല. കേരളത്തിലെ റെയിൽവേ വികസനം കേന്ദ്ര ബജറ്റിൽ അവഗണിച്ചുവെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story