ഇടുക്കി സീറ്റിൽ പോര്; വിജയം ഉറപ്പിക്കാൻ സീറ്റുവെച്ച് മാറൽ അനിവാര്യമെന്ന് കോൺഗ്രസ്, വഴങ്ങാതെ ജോസഫ് വിഭാഗം
റോഷി അഗസ്റ്റിനെതിരെ യുവ നേതാക്കളെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം

തൊടുപുഴ: ഇടുക്കി സീറ്റിൽ അവകാശവാദവുമായി കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും. വിജയം ഉറപ്പിക്കാൻ സീറ്റുവെച്ച് മാറൽ അനിവാര്യമാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. റോഷി അഗസ്റ്റിനെതിരെ യുവ നേതാക്കളെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. കോൺഗ്രസിന്റെ നീക്കം തുടക്കത്തിലെ വെട്ടാൻ പി.ജെ ജോസഫ് ശ്രമം ആരംഭിച്ചു.
തൊടുപുഴയും ഇടുക്കിയുമാണ് ജില്ലയിൽ ജോസഫ് വിഭാഗം മത്സരിക്കുന്ന രണ്ടു സീറ്റുകൾ. തൊടുപുഴയിൽ പി.ജെ ജോസഫോ മകൻ അപു ജോസഫോ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് ഇടുക്കി സീറ്റിനായുള്ള കോൺഗ്രസിന്റെ നീക്കം.മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായ വമ്പൻ വിജയം കോൺഗ്രസിന്റെ പ്രവർത്തനഫലമായി ആണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.എന്നാൽ ഇതിന് വഴങ്ങാൻ കേരള കോൺഗ്രസ് തയ്യാറല്ല.
കഴിഞ്ഞതവണ മത്സരിച്ച സംസ്ഥാനത്തെ 10 സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. സീറ്റുകൾ വിട്ടു നൽകാൻ ആകില്ലെന്ന് പി.ജെ ജോസഫ് മുന്നണി നേതൃത്വത്തെ അറിയിക്കും.
Adjust Story Font
16

